പറവൂർ : തുരുത്തിപ്പുറം ചർച്ച് റോഡ് റസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും വാർഷികവും വടക്കേക്കര സബ് ഇൻസ്പെക്ടർ ടി.വി. ഷിബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.എം. അജി അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോഷി കളപറമ്പത്ത്, മാല്യങ്കര എസ്.എൻ.എം കോളേജ് മലയാളവിഭാഗം മുൻ മേധാവി പ്രൊഫ.ടി.എസ്. അജിത്കുമാർ, മേഴ്സി സനൽ, ടി.എ. ജോസ്, ശ്രീജ മുരളി, വിനയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാപരിപാടികളും നടന്നു.