കൊച്ചി: രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ യുവ സമൂഹത്തിനു വലിയ പങ്കുണ്ടെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന ഗോത്രവർഗ യുവജന സാംസ്കാരിക വിനിമയ പരിപാടി തൃക്കാക്കര ഗവ. യൂത്ത് ഹോസ്റ്റൽ അങ്കണത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷനായിരുന്നു. തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ ഉഷ പ്രവീൺ, നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ കെ കുഞ്ഞഹമ്മദ്, നഗരസഭാ കൗൺസിലർ സി.പി സാജൻ, നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എൻ .എസ്. മനോരഞ്ജൻ, ജില്ലാ യൂത്ത് കോ ഓഡിനേറ്റർ കെ ഹരിലാൽ, ടോണി തോമസ് എന്നിവർ സംസാരിച്ചു. ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ ഏഴു ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 200 ഗോത്ര യുവതീ യുവാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം തനതു ആദിവാസി നൃത്ത രൂപങ്ങൾ അരങ്ങേറി. യുവജന വിനിമയ പരിപാടി 15 നു സമാപിക്കും.