വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ആരോഗ്യ വിഷയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കായി ജീവൻരക്ഷാ പ്രഥമശുശ്രൂഷാ പരിശീലനം നൽകുന്നു. വാഹനാപകടങ്ങളിൽപ്പെടുന്നവരെ അടിയന്തരമായി ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്നത് അധികവും ഓട്ടോറിക്ഷാ ജീവനക്കാരാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിറ്റി മെഡിക്കൽ സയൻസിലെ ഡോക്ടർമാരും വിദഗ്ദ്ധരുമടങ്ങുന്ന അഞ്ചംഗസംഘം 14 ന് ഉച്ചയ്ക്ക് 2 ന് പരിശീലനം നൽകും. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഒന്നരമണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ സേവന സന്നദ്ധരായ പൊതുജനങ്ങൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.