കൂത്താട്ടുകുളം:എസ് എൻ ഡി പി യോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ പഠന ക്ലാസ്സിന്റെ വാർഷിക പരീക്ഷയുടെ ( ബാച്ച് - 2019 ) സർട്ടിഫിക്കറ്റ് വിതരണം ഇന്ന് രാവിലെ 9.30ന് യൂണിയൻ മന്ദിര ഹാളിൽ വച്ച് നടക്കും. എസ്എൻഡിപി യോഗം കൂത്താട്ടുകുളം യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സി .പി.സത്യൻ മുഖ്യപ്രഭാഷണം നടത്തുന്നു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറിയും മുഖ്യ ആചാര്യനുമായ സ്വാമിധർമ്മ ചൈതന്യ സ്വാമി, ആചാര്യൻ വി .എം. ശശി (വൈസ് പ്രസിഡന്റ്, എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ), മുൻ യോഗം ബോർഡ് മെമ്പറും കോ-ഓർഡിനേറ്ററുമായിരുന്ന . വി.കെ.കമലാസനൻ , യോഗം ബോർഡ് മെമ്പർ എൻ.കെ. വിജയൻ യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. പഠന ക്ലാസിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, യൂണിയൻ കൗൺസിലറും കോ-ഓർഡിനേറ്ററുമായ ഡി. സാജു എന്നിവർ അറിയിച്ചു.