വൈപ്പിൻ: പള്ളിപ്പുറം മൈത്രി റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ വാർഷികം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. തോമസ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ആശ നാരായണൻ, ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി, അപ്പക്‌സ് പ്രസിഡന്റ് കെ.കെ. അബ്ദുൽറഹ്മാൻ, വാസന്തി സലീവൻ, എം.ബി. ശോഭിക, കെ.എം. പോൾസൺ, ചിത്തരഞ്ജൻ, സിമി ബിജു എന്നിവർ പ്രസംഗിച്ചു.