വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി പി.ടി.എയും പൂർവ വിദ്യാർത്ഥി സംഘടനയായ ഹിസയും സംയുക്തമായി പഠന മികവിനായുള്ള മന:ശാക്തീകരണം മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ എൻ.കെ. മുഹമ്മദ് അയൂബ് ഉദ്ഘാടനം ചെയ്തു. അഡ്വ. കുഞ്ഞുമോൻ ക്ലാസ്‌ നയിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷത വഹിച്ചു . ഹിസ വൈസ് പ്രസിഡൻറ് മുല്ലക്കര സക്കരിയ, ഇ.എച്ച്. സലീം എന്നിവർ പ്രസംഗിച്ചു.