വൈപ്പിൻ: മനുഷ്യശൃംഖലയുടെ പ്രചരണത്തിനായി സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നയിക്കുന്ന ജാഥയ്ക്ക് 20ന് വൈകിട്ട് നാലിന് എളങ്കുന്നപ്പുഴയിൽ സ്വീകരണം നൽകും. സ്വാഗതസംഘം രൂപീകരണയോഗത്തിൽ കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ശശി, എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് എം.എച്ച്. റഷീദ്, യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി, കേരളാ കോൺഗ്രസ് (ബി) ജില്ലാ സെക്രട്ടറി മാലിപ്പുറം ഭാസ്‌കരൻ, സി.പി.എം ഏരിയ കമ്മിറ്റിഅംഗം ബി.വി. പുഷ്‌കരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ആന്റണി സജി(ചെയർമാൻ), എ.കെ. ശശി (കൺവീനർ), സേവ്യർ പാലക്കൽ ജോണി, എം.എ. പ്രസാദ്, പ്രമോദ് മാലിപ്പുറം, ആന്റണി കൈതക്കൽ എന്നിവരെ തിരഞ്ഞെടുത്തു.