വൈപ്പിൻ: കുഴുപ്പിള്ളി പഞ്ചായത്തിൽ അയ്യമ്പിള്ളി കേന്ദ്രീകരിച്ച് 20 വർഷമായി പ്രവർത്തിച്ചുവരുന്ന കാരുണ്യം ക്ഷേമസമിതി 20-ാം വാർഷികം നാളെ വൈകിട്ട് 4ന് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എയും കാൽനൂറ്റാണ്ട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എം.എം. മോനായി, പ്രളയകാലത്ത് കാരുണ്യപൂർവം പ്രളയബാധിതരെ സേവിച്ച നൗഷാദ് മാലിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ എന്നിവരെ എസ്. ശർമ്മ എം.എൽ.എ ആദരിക്കും. എൻ.എം. പിയേഴ്‌സൺ, ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എൻ. ഉണ്ണിക്കൃഷ്ണൻ, സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. സുനിൽകുമാർ, എ.എ. അനിൽ, സമിതി പ്രസിഡന്റ് എം.എ. മോഹനൻ, സെക്രട്ടറി കെ.എ. ബാബു, കൺവീനർ ടി.കെ ഭാസി എന്നിവർ പ്രസംഗിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ മുനമ്പം സി.ഐ. അഷ്‌റഫ് വിതരണം ചെയ്യും.
സമിതി ഭാരവാഹികളായ എം.എ. മോഹൻ, കെ.എ. ബാബു, വിനീഷ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.