കളമശേരി: പ്രതിസന്ധികൾ മാതൃകാപരമായി കൈകാര്യം ചെയ്യുന്നകേരളം പോലുള്ള സ്ഥലങ്ങൾ ലോകത്തിന് ആവശ്യമാണെന്ന് നോബൽ സമ്മാന ജേതാവ് പ്രൊഫ. മൈക്കൽ ലെവിറ്റ്പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ പ്രൊഫ. എൻ.ആർ. മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്‌സ് ആൻഡ് പ്രോട്ടോക്കോൾസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കുസാറ്റിലെയും സമീപ കോളേജുകളിലെയും ശാസ്ത്ര സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.. നോബൽ സമ്മാന ജേതാവ് ജോൺ കെൻഡ്രൂവിന്റെ ബി.ബി.സിയിലെ ടെലിവിഷൻ പരമ്പര ഒരു വലിയ പ്രചോദനമായിരുന്നു. പിന്നീട് 1957ൽ കെൻഡ്രൂ എന്നെ ഇസ്രായേലിലേക്ക് അയച്ചത് വഴിത്തിരിവായി.അക്കാലത്ത് ഗവേഷണത്തിനായി വിവരങ്ങൾ ശേഖരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു, ഇന്ന് ഇന്റർനെറ്റും കമ്പ്യൂട്ടറും ഗവേഷണം കൂടുതൽ എളുപ്പമാക്കുന്നു
പ്രൊഫ. ലെവിറ്റ് പറഞ്ഞു. യോഗത്തിൽ വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. കെ. അജിത, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവി ഡോ. എ. വാണി കേസരി, അപ്ലൈഡ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.