sub
ആലുവ സബ്ട്രഷറി. ഓടിട്ട കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്.

ആലുവ: ആലുവ സബ് ട്രഷറി വളപ്പിലെ കാലപ്പഴക്കം കെട്ടിടം പൊളിച്ച് താമസ സൗകര്യവും പരിശീലന കേന്ദ്രവും ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവിൽ ബഹുനില കെട്ടിടം നിർമ്മിക്കും. ഇതേത്തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്ക് താത്കാലികമായി ട്രഷറിയുടെ പ്രവർത്തനം മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഇതിനായി കാബിനുകൾ തിരിച്ചുകഴിഞ്ഞു. ഇന്റർനെറ്റ് കണക്ഷനായി കേബിളുകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ജോലി പൂർത്തിയാകും.

ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചിട്ടുള്ളത്. ആലുവയിലേക്കുള്ള യാത്രാ സൗകര്യം പരിഗണിച്ചാണ് പരിശീലന കേന്ദ്രവും താമസ സൗകര്യവും ഇവിടെ ഒരുക്കുന്നത്. ആലുവ പൊതുമരാത്ത് ഓഫീസിനാണ് പുതിയ രണ്ടുനില കെട്ടിടത്തിൻെറ നിർമ്മാണ ചുമതല. ഈ മാസം പഴയ ഓടിട്ട കെട്ടിടം പൊളിക്കും. അടുത്ത മാസം നിർമ്മാണം ആരംഭിക്കാനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്.