chandran-master

ആലുവ: വെളിയത്തുനാട് വെൽഫെയർ ട്രസ്റ്റിലെ ചിത്രകലാ അദ്ധ്യാപകനും കോമു സൺസ് ആർട്ട് ഗാലറിയിലെ ചിത്രകാരനുമായിരുന്ന ആലങ്ങാട് കളത്തിപ്പറമ്പിൽ കൃഷ്ണഭട്ടിന്റെ മകൻ മകൻ ആർട്ടിസ്റ്റ് ചന്ദ്രൻ മാസ്റ്റർ (ചന്ദ്രശേഖരൻ -75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ആലുവ നസ്രത്ത് സ്‌കൂളിന് എതിർവശത്തുള്ള രുദ്രവിലാസം ശ്മശാനത്തിൽ. ചിത്ര ചന്ത ഉൾപ്പെടെ നിരവധി ചിത്രപ്രദർശനങ്ങളുടെ നിശബ്ദ സംഘാടകനായിരുന്നു. തമിഴ്‌നാട്ടിലെ ഒരു തുണിമില്ലിൽ ഫിനാൻസ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: നികേഷ്, ഗിരീഷ്‌കുമാർ പൈ.