തൃക്കാക്കര : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) സംഘടിപ്പിച്ച ദേശിയ സമ്മേളനം 'ദ്യുതി2020' സമാപിച്ചു. 'പ്രവാസവും സാമൂഹികമായ ഉൾകൊള്ളലും' എന്നതായിരുന്നു ദ്വിദിന സമ്മേളനത്തിന്റെ പ്രമേയം. ഡോ. ജോസ് കുരിയേടത്ത്അദ്ധ്യക്ഷത വഹിച്ചു. രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോ. മാത്യു വട്ടത്തറ , , ഡോ. ജോസഫ് ഐ. ഇഞ്ചോടി, , ഡോ. അനീഷ് കെ.ആർ, ഡോ. ജോസഫ് എം.കെ, , ഡോ. സിസ്റ്റർ ലിസി പി.ജെ തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ, 2019ലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഒമ്പതാമത് ഫാ. ജോസ് അലക്‌സ് അവാർഡ് ഫോർ എക്‌സലൻസ്, ഡോ. ഫാ. ജോർജ്ജ് കണ്ണന്താനത്തിന് ഡോ. ജോസ് കുരിയേടത്ത് സമ്മാനിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.. ഫാ. ജോർജ്ജ് കണ്ണന്താനം നടത്തിയിട്ടുള്ള മികച്ച സാമൂഹിക പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 150ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കുടിയേറ്റക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും കുടിയേറ്റ ജനതയുടെ ഉന്നമനത്തിനായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ച് എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം നടത്തിയത് .