പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പി.ആർ. ശാസ്ത്രി സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ ഇരുപതാമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. രാജീവ് നെടുകപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഓമന ശിവൻ, കുമാരി, കെ.ആർ. ഹരി, പി.ജി. ബാലകൃഷ്ണൻ, ശാഖാ സെക്രട്ടറി കെ.ബി. വിമൽകുമാർ, കെ.കെ. ശശിധരൻ, കെ.എൻ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. പ്രഭാഷണരംഗത്ത് നാല്പതുവർഷം പൂർത്തിയാക്കിയ രാജീവ് നെടുകപ്പിള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ചു.