ആലുവ: ചൂണ്ടി ഭാരതമാതാ ലാ കോളേജ് ആർട്ട്‌സ് ദിനാഘോഷം 'മായിക 2020' അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർട്‌സ് ക്ലബ് സെക്രട്ടറി സിംസാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ തിമോത്തി ദാൽ, കോളേജ് ഡയറക്ടർ സെബാസ്റ്റ്യൻ വടക്കുംപാടം, യൂണിയൻ ജനറൽ സെക്രട്ടറി ജ്യോതിസ്, വൈസ് ചെയർപെഴ്‌സൺ ജംഷിയാ തുടങ്ങിയവർ സംസാരിച്ചു.