പറവൂർ : പറവൂർ ടൗൺ സെൻട്രൽ റെസിഡൻസ് അസോസിയേഷൻ പതിനൊന്നാമത് വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. ജലജാ രവീന്ദ്രൻ, ആശാ ദേവദാസ്, എസ്. രാജൻ, വേണുഗോപാൽ, എസ്. ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.