കൊച്ചി: മരടിൽ സ്ഫോടനം നടക്കുന്ന ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ ഇന്ന് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര, ജലം, വായു മാർഗങ്ങൾക്കും
.കുണ്ടന്നൂർ കെട്ടിടത്തിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ നിൽക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്.
എസ്.എച്ച് കോളേജിലെയും ഫിഷറീസ് കോളേജിലെയും ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി രാവിലെ ഏഴര മുതൽ വാഹന സൗകര്യം ഉണ്ടായിരിക്കും
മുതിർന്ന പൗരൻമാർക്കും വൈദ്യസഹായം ആവശ്യമുള്ളവർക്കും പ്രത്യേക യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്
10.15 മുതൽ ഇടവിട്ട് ആറ് സൈറണുകൾ മുഴങ്ങും
മരട് മുനിസിപ്പാലിറ്റിയിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.ഇവിടെ നാല് സി.സി.ടി വികൾ സ്ഥാപിച്ചിട്ടുണ്ട്
കാറ്റിന്റെ ഗതി ഇന്ന് കിഴക്കോട്ടായതിനാൽ സ്ഫോടനത്തിന് ശേഷം പൊടിയടങ്ങാൻ പത്തു മിനിറ്റെടുക്കും
പൊടിയടങ്ങിയാൽ ഫയർഎൻജിനുകൾ വെള്ളം ചീറ്റിക്കും
സുരക്ഷ ഉറപ്പാക്കി ബാരിക്കേഡുകൾ നീക്കിയാൽവീട് വിട്ടുപോയവർക്ക് മടങ്ങിപ്പോകാം
.