school
ശ്രീ വെങ്കിടേശ്വര സ്കൂളിന്റെ 44-ാമത് വാർഷികാഘോഷവും രക്ഷകർതൃ ദിനാഘോഷവും അഡ്വ. എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയുന്നു

തൃപ്പൂണിത്തുറ: ശ്രീ വെങ്കിടേശ്വര സ്കൂളിന്റെ 44-ാമത് വാർഷികാഘോഷവും രക്ഷകർതൃ ദിനാഘോഷവും അഡ്വ. എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഹൈബി ഈഡൻ എം.പി മുഖ്യാത്ഥിയായി. സ്ക്കൂൾ മാനേജർ അഡ്വ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ചടങ്ങിൽ തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേർസൺ ചന്ദ്രികാ ദേവി സ്ക്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. പിന്നണി ഗായകൻ ഗണേഷ് സുന്ദരം കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. രാധികാ വർമ്മ , വള്ളീമുരളീധരൻ , പി.എം വിജയകുമാർ, റോട്ടേറിയൻ ഹരികുമാർ ,ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എൻ.എസ് പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. വൈകിട്ട് നടന്ന കുട്ടികളുടെ കലാവിരുന്ന് ഗോപികാ വർമ്മ ഉദ്ഘാടനം ചെയ്തു.