വൈപ്പിൻ: റിട്ട. കെ.എസ്.ഇ.ബി അസി.എക്‌സി എൻജിനീയർ എടവനക്കാട് വടക്കേവീട്ടിൽ മക്കാരുണ്ണിയുടെ മകൻ അബ്ദുൽ റഹ്മാൻ (86) നിര്യാതനായി. ഇർശാദുൽ മുസ്ലിമീൻ സഭ പ്രസിഡന്റ്, അല്ലജ്‌നത്തുൽ ഇസ്ലാമിയ്യത്തു ലി ബൈത്തിൽ മാൽ ചെയർമാൻ, നജാത്തുൽ ഇസ്ലാം ട്രസ്റ്റ് എക്‌സി.അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് രാവിലെ 9ന് എടവനക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സൈനബ. മക്കൾ: ജലാലുദ്ദീൻ (പ്രസിഡന്റ്, വെൽഫെയർ പാർട്ടി എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി), ശാഹിറ (അദ്ധ്യാപിക, എച്ച്.ഐ.എച്ച്.എസ്.എസ്), അബ്ദുൽ അസീസ് (ഷാർജ), സാജിത, ഫൈസൽ. മരുമക്കൾ: ഹസീന, ഇബ്രാഹിംകുട്ടി, പ്യാരിജ, ഇസ്മാഇൽ (ദുബായ്) സുനിയ.