കൊച്ചി: ആലപ്പുഴയിലെ കാപികോ റിസോർട്ട് പൊളിച്ചുകളയാനുള്ള സുപ്രീംകോടതി ഉത്തരവിനെ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സ്വാഗതം ചെയ്തു. മത്സ്യമേഖലയുടെയും വേമ്പനാട് കായലിന്റെയും സംരക്ഷണവുമായി ബന്ധപ്പെട്ട് നിർണായക പ്രാധാന്യമുള്ള വിധിയാണിതെന്ന് സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു