കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ട്. തേവര–കുണ്ടന്നൂർ റോഡ് ഒഴികെയുള്ള എല്ലാ വഴികളും രാവിലെ പത്തരയോടെ അടയ്ക്കും. തേവര–കുണ്ടന്നൂർ റോഡ് 10.55ന് അടയ്ക്കും.
ഗതാഗതം തടയുന്ന റോഡുകൾ
1. കടേക്കുഴി ഗോപാലമേനോൻ റോഡ്
2. കെ എക്‌സ് ജോസഫ് റോഡ്
3. മരട് മുനിസിപ്പാലിറ്റി റോഡ്
4. കുണ്ടന്നൂർ ജംഗ്ഷൻ പടിഞ്ഞാറുവശം
5. കെ.ആർ.എൽ റോഡ്
6. മിയാ റിയാൻ റസ്റ്റോറന്റ് മുൻവശം
7.കോയിത്തറ കുണ്ടുവേലി റോഡ്
8.പനോരമ ഗാർഡൻ റോഡ്
9. സി.കെ വേണുഗോപാലൻ റോഡ് കിഴക്കേ അറ്റം
10. ശാലോം പാലസ് മുൻവശം
11.കുണ്ടന്നൂർ–തേവര പാലം
12. കുണ്ടന്നൂർ–നെട്ടൂർ സമാന്തര പാലം
ഗതാഗതം ഇതുവഴി
1. ആലപ്പുഴയിൽനിന്ന് തേവര ഫെറി, പശ്ചിമകൊച്ചി എന്നിവിടങ്ങളിലേക്ക് കുണ്ടന്നൂർ വഴി പോകുന്ന വാഹനങ്ങൾ അരൂർ, ഇടക്കൊച്ചി, പാമ്പായിമൂല, കണ്ണങ്ങാട്ട് പാലം, തേവര ഫെറി, തേവര ജംഗ്ഷൻ, പള്ളിമുക്ക്, എസ്.എ റോഡ്, വൈറ്റില എന്നീ വഴികളിലൂടെ പോകണം.
2. അരൂരിൽനിന്ന് ഇടക്കൊച്ചി, പാമ്പായിമൂല, കുമ്പളങ്ങി വഴി ബി.ഒ.ടി വെസ്റ്റ്, ബി.ഒ.ടി ഈസ്റ്റ്, വില്ലിംഗ്ടൺ ഐലൻഡ് വഴി തേവര ജംഗ്ഷനിലെത്തും.
അതീവ ജാഗ്രതാ പ്രദേശങ്ങൾ
1. ഹോളി ഫെയ്ത് എച്ച്ടുഒ - കുണ്ടന്നൂർ ജംഗ്ഷനു സമീപം എൻ.എഫ് ജോസഫ് റോഡ് മുതൽ മരട് മുനിസിപ്പാലിറ്റിയുടെ മുന്നിലുള്ള മുനിസിപ്പൽ റോഡ് വരെ
2. ആൽഫ സെറീൻ - നെട്ടൂർ സമാന്തര പാലം ഇറങ്ങി അണ്ടർപാസിന് അടുത്തുളള ബോട്ട് ക്ലബ്ബ് മുതൽ തെക്കേടത്ത് പുഴയോരത്തുള്ള തട്ടേക്കാട് അമ്പലം കഴിഞ്ഞുള്ള കൽവർട്ട് വരെയുള്ള സ്ഥലങ്ങൾ