കൊച്ചി: സംസ്ഥാന പിന്നോക്കവിഭാഗ വികസനകോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന വായ്പാമേള മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ. അദ്ധ്യക്ഷനായി. രണ്ടുകോടി രൂപയുടെ വായ്പ വിതരണം ചെയ്തു. കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ജോസഫ്, പിന്നോക്കവിഭാഗ വികസനകോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ്, ജതിൻ പി.പി., കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. പി. വർഗീസ് എന്നിവർ പങ്കെടുത്തു.