adhalath
വൈപ്പിൻ മണ്ഡലം അദാലത്തിന് മുന്നോടിയായി നടത്തിയ ഹിയറിംഗിൽ അപേക്ഷകരോടൊപ്പം എസ് ശർമ്മ എം എൽ എ

വൈപ്പിൻ : എസ്. ശർമ്മ എം.എൽ.എ സംഘടിപ്പിക്കുന്ന ജനകീയ അദാലത്തിന് മുന്നോടിയായി റേഷൻകാർഡുമായി ബന്ധപ്പെട്ട് അപേക്ഷകളിലുള്ള ഹിയറിംഗിന് തുടക്കമായി. കുഴുപ്പിള്ളി, നായരമ്പലം പഞ്ചായത്തുകളിൽ നിന്ന് ലഭിച്ച താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട അഞ്ഞൂറോളം അപേക്ഷകളിലുള്ള ഹിയറിംഗ് ഇന്നലെ നായരമ്പലം അംബപദ്മ ഓഡിറ്റോറിയത്തിൽ നടന്നു. കൊച്ചി താലൂക്ക് സപ്ലൈ ഓഫീസർ ടി. ശോഭ നേതൃത്വം നൽകി. എസ്. ശർമ്മ എം.എൽ.എ , കൊച്ചി തഹസിൽദാർ എം.ജെ. തോമസ് എന്നിവർ സ്ഥലം സന്ദർശിച്ച് ഹിയറിംഗ് നടപടികൾ വിലയിരുത്തി. അപേക്ഷകരെ ഫോണിലൂടെ സമയവും സ്ഥലവും അറിയിക്കുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇതര പഞ്ചായത്തുകളിലെ ഹിയറിംഗ് ഉടനെ സംഘടിപ്പിക്കുമെന്നും എം എൽ എ അറിയിച്ചു.