kala
കാലാവസ്ഥാവ്യതിയാനം: അന്തർദേശീയ സമ്മേളനം സമാപിച്ചു.


കോതമംഗലം:
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മൂന്നു ദിവസമായി നടന്നുവരുന്ന അന്തർദേശീയ സമ്മേളനത്തിന് തിരശീലവീണു.പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉന്നത വി​ദ്യാഭ്യാസരംഗത്തിന്റെ പങ്ക് ഓർമപ്പെടുത്തുന്നതായി​രുന്നുശി​ൽപ്പശാല. ഡോ.ബേബി സൂസി പോത്തൻ (എനർജി ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് റിസർച്ചർ, യു.എസ്.എ.), ഡോ.മേനുക മഹർജൻ (പ്രൊഫ.ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഫോറസ്ട്രി, ത്രിപുവൻ യൂണിവേഴ്‌സിറ്റി നേപ്പാൾ), ചാൾസ് ജോർജ് (പരിസ്ഥിതി പ്രവർത്തകൻ, കൊച്ചി ), ഡോ.റോസ് വൈൻ ജോയി (പ്രൊഫ. സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് , പ്രസിഡൻസി യൂണിവേഴ്‌സിറ്റി, ബാംഗ്ലൂർ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം അമേരിക്കപോലുള്ള വികസിതരാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് അപഗ്രഥിക്കുന്നതായിരുന്നു ഡോ.സൂസിയുടെ പ്രബന്ധം. കാലാവസ്ഥാവ്യതിയാനം ഹിമപാളികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നേപ്പാളിന്റെ ജീവിതാവസ്ഥകളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന വിഷയത്തിലാണ് ഡോ.മേനുക മഹർജൻ പ്രബന്ധം അവതരിപ്പിച്ചത്. മത്സ്യബന്ധനത്തിലും അനുബന്ധ ജീവിതോപാധികളും പാരിസ്ഥിതിക 'പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചാണ് ചാൾസ് ജോർജ് സംസാരിച്ചത്. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇൻഷുറൻസ് മേഖലയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഡോ.റോസ് വൈൻ ജോയി പ്രബന്ധം അവതരിപ്പിച്ചത് സമാന്തരവേദികളിൽ 150 ഗവേഷകവിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങൾ നടന്നു.കോളേജ് സ്റ്റുഡൻസ് സെന്ററിൽ പ്രൻസിപ്പൽ ഡോ. ഡെൻസിലി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഡോ.യൊനാറിസ ( പ്രൊഫ. അഗ്രികർച്ചറൽ സോഷ്യോ ഇക്കണോമിക് ഡിപ്പാർട്ട്‌മെന്റ് ആൻഡലാസ് യൂണിവേഴ്‌സിറ്റി, ഇന്ത്യോനേഷ്യ) മുഖ്യാതിഥിയായിരുന്നു. .