കൊച്ചി: കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിംഗ് നിരോധനം നടപ്പിലാക്കണമെന്ന് രാജ്യാന്തര മറൈൻ സിമ്പോസിയം ആവശ്യപ്പെട്ടു. ഈ മേഖല ചെറുകിട മത്സ്യബന്ധനത്തിന് മാത്രമായി നിജപ്പെടുത്തണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദ്രശാസ്ത്രജ്ഞർ, മത്സ്യ ഗവേഷകർ എന്നിവർ ചേർന്നാണ് നിർദേശങ്ങൾ തയ്യാറാക്കിയത്. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ശരിയായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മത്സ്യബന്ധനം സുസ്ഥിരമായി വികസിപ്പിക്കണമെന്നും സിമ്പോസിയം ആവശ്യപ്പെട്ടു.സമാപന സംഗമത്തിൽ ഡോ പ്രവീൺ പുത്ര, ഡോ .എ. ഗോപാലകൃഷ്ണൻ, ഡോ .കെ. കെ. സി നായർ, ഡോ .എൻ .ജി .കെ പിള്ള, ഡോ .പി .നമ്മൽവർ, ഡോ .കെ സുനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.