കൊച്ചി: മണ്ണോടു ചേർന്ന ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ, ആൽഫ സെറീൻ ഫ്ലാറ്റുകൾ നിന്നിടത്ത് ബാക്കിയുള്ളത് കോൺക്രീറ്റ് മാലിന്യം നീക്കുകയെന്ന വലിയ ദൗത്യം. കരാറെടുത്ത ആലുവയിലെ പ്രോംപ്റ്റ് എന്റർപ്രൈസസ് കമ്പനിക്ക് 70 ദിവസമാണ് നഗരസഭ അനുവദിച്ചിട്ടുള്ളത്. കോൺക്രീറ്റ് മാലിന്യം പൊടിച്ച് എംസാൻഡ് ആക്കി വീണ്ടും സിമന്റ് ചേർത്ത് ഇരട്ടിശക്തിയുള്ള കോൺക്രീറ്റ് കട്ടകളാക്കും.

 കെട്ടിട മാലിന്യം (ചെറിയ വ്യത്യാസം വരാൻ സാദ്ധ്യത)

ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ - 21,450 ടൺ

ആൽഫ സെറീൻ - 21,400 ടൺ

കെട്ടിടാവശിഷ്ടങ്ങൾ ഇനി

 മാലിന്യം നീക്കൽ 15 മുതൽ

 ആദ്യം കോൺക്രീറ്റും കമ്പികളും വേർതിരിക്കും

 സ്റ്റീൽ മാറ്റാൻ - 45 ദിവസം

 കോൺക്രീറ്റ് മാലിന്യം നീക്കാൻ - 25 ദിവസം

 ഒരു ദിവസം 25 ടോറസിൽ 15 ലോഡ് വീതം.

 ആകെ 4250 ലോഡ്

 മാലിന്യമെത്തിക്കുന്നത് അരൂർ ചന്തിരൂരിലുള്ള യാർഡിൽ

 ഇതുവരെ മാറ്റിയത് 500 ലോഡ്
ജർമ്മനിയിൽ നിന്ന് 14 കോടി രൂപയുടെ മെഷീൻ എത്തിച്ചാണ് കോൺക്രീറ്റ് കട്ട പൊടിക്കുന്നത്. സ്റ്റീൽ കഞ്ചിക്കോട്ടെ ഉരുക്കുകമ്പനിക്ക് നൽകി വീണ്ടും പുത്തൻ സ്റ്റീലാക്കും. മണ്ണിന്റെ അംശമുള്ള അവശിഷ്ടം കെട്ടിടത്തിന്റെ തറ കെട്ടൽ പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

വി.എ. അൻസാർ,

ഉടമ, പ്രോംപ്റ്റ് എന്റർപ്രൈസസ്