കൊച്ചി: കാക്കനാട് ബ്ളിസ് സിറ്റി പദ്ധതി, ജലമെട്രോ എന്നിവയ്ക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡുമായി (കെ.ഐ.എഫ്.എം എൽ) 4000 കോടിയുടെ രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന അസൈൻഡ് 2020 സമ്മേളനത്തിൽ വച്ചാണ് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ അൽകേഷ്‌കുമാർ ശർമ്മ , കെ.ഐ.എഫ്.എം എൽ.സി.ഇ.ഒ. വി . എസ് സെന്തിൽ എന്നിവർ ഒപ്പുവച്ചത്. രണ്ട് പദ്ധതികളുടെയും വികസനത്തിന് കൂടുതൽ നിക്ഷേപമെത്തിക്കുകയാണ് ലക്ഷ്യം.