അങ്കമാലി: നായത്തോട് വികസനസമിതിയുടെ നേതൃത്വത്തിൽ നടന്ന ഫെസ്റ്റ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വികസനസമിതി ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. സമിതിയുടെ ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹയായ ടെലിവിഷൻ അവതാരക സുബി സുരേഷിന് എം.പി പുരസ്‌കാരം സമർപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും മികച്ച സംരംഭകർക്കുള്ള പുരസ്‌കാര സമർപ്പണവും സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ നിർവഹിച്ചു. സുവർണജൂബിലി പിന്നിട്ട ദമ്പതിമാരെ റോജി എം.ജോൺ എം.എൽ.എ ആദരിച്ചു.വിമുക്ത ഭടൻമാർ, മികച്ച കർഷകർ,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മേരി വർഗീസ്, ഷിയോ പോൾ, ബിജു പൂപ്പത്ത്, കെ.ആർ. സുബ്രൻ, എം.എ. സുലോചന, സുനിൽ ഗോകുലം, പ്രദീപ് ജോസ്, ജോബിൻ ജോർജ്, പി.വി. ബിജു, എ.വി. ഷിബു, മേരി വിതയത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.