flat

കൊച്ചി: പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾ ഒന്നിച്ച് നിമിഷം കൊണ്ട് പൊളിക്കുന്നത് രാജ്യത്തു തന്നെ ഇതാദ്യം. 500 കോടി വില മതിക്കുന്ന കെട്ടിടങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചാരമാകുന്നത്. റിവ്യു ഹർജികൾ സുപ്രീംകോടതി തള്ളിയതോടെയാണ് പൊളിക്കൽ നടപടി തുടങ്ങിയത്. അഞ്ച് വൻകിട ഫ്ളാറ്റുകൾ രണ്ടു ദിവസം കൊണ്ട് തകർക്കുകയെന്ന വെല്ലുവിളിയേറിയ ദൗത്യമാണ് ഇന്നലെ തുടങ്ങി ഇന്ന് പൂർത്തിയാവുക.

2014ൽ മുംബയിലെ ഫ്ളാറ്റ് പൊളിച്ചതാണ് സമാനമായ മുൻ സംഭവം. ജനവാസം കുറവായ മേഖലയിലായിരുന്നതിനാൽ അന്ന് ആശങ്കയുണ്ടായില്ല. കഴിഞ്ഞ വർഷം മേയ് എട്ടിനാണ് മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയിൽ അനുകൂല വിധികളുണ്ടായതും, വർഷങ്ങളായി കുടുംബങ്ങൾ താമസിക്കുന്നതും കാരണം പൊളിക്കൽ ഉത്തരവുണ്ടാകുമെന്ന് നിർമ്മാതാക്കളും കരുതിയിരുന്നില്ല.