കൊച്ചി: പൊളിച്ച സ്ഥലത്ത് നിയമം പാലിച്ച് വീണ്ടും ഫ്ളാറ്റ് പണിയാൻ കഴിയുമെങ്കിലും തത്കാലം ഇവിടം സർക്കാരിന്റെ കൈവശം തുടരും. താമസക്കാർക്ക് നഷ്ടപരിഹാരം നൽകാതെ നിർമ്മാതാക്കൾക്ക് സ്ഥലത്തിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. ഫ്ളാറ്റ് വാങ്ങുന്നവർക്ക് സ്ഥലത്തിലും അവകാശമുണ്ട്.
അതേസമയം തീരദേശ പരിപാലന നിയമപ്രകാരമുള്ള പ്ളാൻ തയ്യാറാക്കിയാൽ വീണ്ടും ഇവിടെ കെട്ടിട നിർമ്മാണ അനുമതി ലഭിക്കും. ഫ്ളാറ്റുടമകൾക്ക് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിലുമുണ്ട്. ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം നൽകിക്കഴിഞ്ഞു. ഇതിനായി നിർമ്മാതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടിയും തുടങ്ങി.