കോലഞ്ചേരി: ഐരാപാരം അംബികാമഠം ദേവീ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം നാളെ തുടങ്ങി ബുധനാഴ്ച സമാപിക്കും. നാളെ വൈകിട്ട് 6.30 ന് ദീപാരാധന, രാത്രി 8.30 ന് നാടകം. ചൊവ്വാഴ്ച രാത്രി 8.30 ന് ചാക്യാർ കൂത്ത്. ബുധനാഴ്ച രാവിലെ ഗണപതി ഹോമം, ഉച്ചയ്ക്ക് 12.30 ന് പൈതലൂട്ട്, തുടർന്ന് അന്നദാനം, വൈകിട്ട് 6 ന് ദീപാരാധന രാത്രി 8 മുതൽ എസ്.എൻ.ഡി.പി ശാഖാങ്കണത്തിൽ നിന്ന് താലപ്പൊലിയും നടക്കും.