nagarasabha
മൂവാറ്റുപുഴ നഗരസഭയിൽ പുതുതായി നിർമിക്കുന്ന സ്മൃതി കുടീരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: നഗരസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി നഗരസഭയുടെ ഇപ്പോഴുള്ള പൊതുശ്മശാനത്തിന് സമീപത്തായി നിർമിക്കുന്ന ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ തറക്കല്ലിട്ടു. തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ വൈസ്‌ ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ശ്മശാനത്തിന് സ്മൃതി കുടീരം എന്ന നാമകരണം മുൻ എം.എൽ.എ.ഗോപി കോട്ടമുറിയ്ക്കൽ നിർവഹിച്ചു. മുൻഎം.എൽ.എജോണി നെല്ലൂർ മുഖ്യാഥിയായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം എ സഹീർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം സീതി, പ്രമീള ഗിരീഷ് കുമാർ, കൗൺസിലർമാരായ സെലിൻ ജോർജ്, മേരി ജോർജ് തോട്ടം, ഷാലിന ബഷീർ, ഷൈലജ അശോകൻ, ജയക്യഷ്ണൻ നായർ, അഡ്വ.പി.പ്രേംചന്ദ്, പി വൈ നൂറുദ്ദീൻ, ജിനു ആന്റണി, കെ എ അബ്ദുൽ സലാം, കെ ജെ സേവ്യർ, സിന്ധു ഷൈജു, ഷൈലജ അശോകൻ, മനോജ് കോട്ടമുറി, സജി ജോർജ്, എം ആർ പ്രഭാകരൻ, വിൻസെന്റ്, മുനിസിപ്പൽ സെക്രട്ടറി ക്യഷ്ണരാജ് എൻ.പി എന്നിവർ സംസാരിച്ചു. നിലവിലുള്ള ശ്മശാനത്തിൽ ഒരു ദിവസം മൂന്ന് മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള സൗകര്യമാണുള്ളത്. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മൃതദേഹം ദഹിപ്പിക്കാനായി ഇവിടേയ്ക്ക് എത്തുന്നതോടെ മൃതദേഹങ്ങളുടെ എണ്ണം കൂടിയതിനാൽ സംസ്‌കരിക്കുന്നതിന് മറ്റ് സ്ഥലങ്ങൾ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹരിക്കുന്നതിനാണ് പുതിയ ശ്മശാനം നിർമിക്കാൻ കാരണമെന്നും സ്മൃതി കുടീരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും.