മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ വിക്രം സാരാഭായി സ്‌പേയ്‌സ് ഓർഗനൈസേഷൻ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ ഒരുക്കിയിരിക്കുന്ന പ്രദർശനം സ്‌പേയ്‌സ് ഓൺ വീൽസ് 14ന് രാവിലെ 10ന് നിർമല ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേരും. പ്രദർശനത്തിൽ ഇന്ത്യയുടെ വിവിധ ബഹിരാകാശ പദ്ധതികളുടെ ചരിത്രവും വിവിധ സാറ്റലറ്റുകളും നേരിട്ടു കണ്ടറിയാനാകുന്നതാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ അകമ്പടിയോടെ എത്തുന്ന പ്രദർശന പരിപാടിയിൽ ഐ.എസ്.ആർ.ഒ എൻജിനീയർ അനിൽ മടേയ്ക്കൽ ക്ലാസ് നയിക്കും.