പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിന് സേവന ഗുണമേൻമക്ക് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ പ്രഖ്യാപനവും ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനവും ഇന്ന് 4 മണിക്ക് നടക്കും. ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുറ്റത്തെ മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ ഉദ്ഘാടനവും,നടക്കും. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അദ്ധ്യക്ഷതയിൽ ബെന്നി ബഹനാൻ എം പി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും മുൻ മന്ത്രി പി പി തങ്കച്ചൻ ഐ.എസ്.ഒ പ്രഖ്യാപനം നടത്തും, ആംബുലൻസ് സർവീസ് എൽദോസ് കുന്നപ്പിളളി എം എൽ എ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ സാജു പോൾ അരി വിതരണം നടത്തും, സഹകരണ വകുപ്പ് അസി. രജിസ്ട്രാർ വി ജി ദിനേശ് മുറ്റത്തെ മുല്ല പദ്ധതി ഉദ്ഘാടനം ചെയ്യും ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കുഞ്ഞുമോൾ തങ്കപ്പൻ, ജാൻസി ജോർജ്, സി പി രമ, പി പി അൽഫോൻസ്, മേഴ്‌സി പൗലോസ്, സ്റ്റെല്ല സാജു, ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, തോമസ് പൊട്ടോളി, ആന്റു ഉതുപ്പാൻ, പി ഡി പീറ്റർ തുടങ്ങിയവർ പ്രസംഗിക്കും