പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് 25 ന് രാവിലെ 10 മുതൽ മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ സാന്നിദ്ധ്യത്തിൽ അദാലത്ത് നടത്തും. വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ സെക്ഷൻ, സബ്ഡിവിഷൻ, ഡിവിഷൻ, സർക്കിൾതല കാര്യാലയങ്ങളിൽ 15ന് വൈകിട്ട് 5 വരെ പരാതികൾ സ്വീകരിക്കും.