കൊച്ചി: സ്ഫോടനത്തിൽ ഫ്ളാറ്റ് തകരുമ്പോൾ വൻ തോതിൽ പൊടിപടലങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റി. ഉയരെ പൊടിയുയർന്നെങ്കിലും വേഗത്തിൽ അടങ്ങി. അതിനാൽ അഗ്‌നിശമന സേനയ്‌ക്ക് വെള്ളം ചീറ്റിക്കേണ്ടി വന്നില്ല.
ഹോളി ഫെയ്‌ത്ത് ഫ്ളാറ്റിന് സമീപമുള്ള തേവര - കുണ്ടന്നൂർ റോഡിലുണ്ടായ പൊടിപടലങ്ങൾ മാത്രമാണ് അഗ്‌നിശമന സേനയ്‌ക്ക് കഴുകേണ്ടി വന്നത്. ആൽഫാ ഫ്ളാറ്റിന്റെ രണ്ടു ടവറുകളിലും വെള്ളം ചീറ്റിക്കേണ്ടി വന്നില്ല.
ഈ ഭാഗത്തേക്ക് നേരിട്ട് അഗ്നിശമന സേനയ്‌ക്ക് എത്താൻ കഴിയാത്തതിനാൽ കായലിലായിരുന്നു പ്രധാന റെസ്‌ക്യു സംഘം. വെള്ളം ചീറ്റിക്കേണ്ടി വരുമെന്ന മുൻകരുതലിൽ ലേ - മെറിഡിയൻ ഹോട്ടലിന്റെ ഭാഗത്താണ് അഗ്‌നിശമന സേന തമ്പടിച്ചത്. ദൗത്യത്തിൽ 12 യൂണിറ്റ് പങ്കെടുത്തു. ഇന്നും ഇത്തരത്തിലായിരിക്കും വിന്യാസം.