ammukkutty-sudarsan
ശാസ്ത്ര രംഗം പദ്ധതിയുടെ സബ്‌ ജില്ലാതല ശില്പശാല മഴവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളെ ഏകോപിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഈ വർഷം ആരംഭിച്ച ശാസ്ത്ര രംഗം പദ്ധതിയുടെ പെരുമ്പാവൂർ സബ്‌ ജില്ലാതല ശില്പശാല മഴവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്‌കൂൾ മാനേജർ എൻ.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിത മനോജ്, പി.ടി.എ പ്രസിഡന്റ് എൻ.ടി സന്തോഷ്, സിന്ധു സുരേന്ദ്രൻ, പൂജ വിനോദ്, എ.ഇ.ഒ വി.രമ, ഹെഡ്മാസ്റ്റർ ജി ആനന്ദകുമാർ എന്നിവർ സംസാരിച്ചു. എം.പി ജെയിംസ് കുട്ടികൾക്ക് ക്ലാസെടുത്തു.