പെരുമ്പാവൂർ: പുല്ലുവഴിയിൽ സി.എം.ഐ സഭ നടത്തുന്ന ജ്യോതിദർശന കൗൺസലിംഗ് സെന്ററിൽ 6 മാസത്തെ അഡ്വാൻസ് സ്‌കൂൾ കൗൺസലിംഗ് ഡിപ്ലോമ കോഴ്സിന്റെ രജിസ്ട്രഷൻ ആരംഭിച്ചു. ജനുവരി 25 മുതൽ ജൂലായ് വരെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും രാവിലെ 10 മുതൽ 4 വരെയാണ് ക്ലാസുകൾ. സൈക്കോളജി അടിസ്ഥാന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് യൂണിവേഴ്സിറ്റി അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക് 0484 2591966, 9946605264.