വൈപ്പിൻ: ഇന്ത്യൻ ഭരണഘടനയും പൗരത്വഭേദഗതി നിയമവും എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യസംഘം എളങ്കുന്നപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് വൈകിട്ട് 5.30ന് മാലിപ്പുറം ജംഗ്ഷനിൽ പ്രതിഷേധസായാഹ്നം നടത്തും. കേളുവേട്ടൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ കെ. ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് നിഷാദ് സഖാഫി , ഫാ. ജോർജ് എടേഴത്ത് , കെ.എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രഭാഷണം നടത്തും.