വൈപ്പിൻ: കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്‌കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ സ്‌കൂൾ അങ്കണത്തിൽ നടത്തിയ ഓർമ്മച്ചെപ്പ് സംഗമം സ്‌കൂൾ മേനേജർ ഫാ. പോൾ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. പൂർവ അദ്ധ്യാപികമാരായ സിസ്റ്റർ റീസ, സിസ്റ്റർ വന്ദന, സിസ്റ്റർ റോസ്മി, മുൻ പ്രധാനാദ്ധ്യാപിക സെലിൻ തോമസ്, റോസ് കെ.അഗസ്റ്റിൻ, പ്രധാനാദ്ധ്യാപിക ബീനജേക്കബ് എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപികമാരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.