anarul-islam
അനറുൾ ഇസ്ലാം (28)

പെരുമ്പാവൂർ: കഞ്ചാവ് വില്പ്ന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ കുന്നത്തുനാട് എക്‌സൈസിന്റെ പിടിയിലായി. വിസ്പ്നയ്ക്കായി കൊണ്ടുവന്ന 400 ഗ്രാം കഞ്ചാവുമായി അസം, നാഗോൺ സ്വദേശികളായ നോജമുദ്ദീൻ മകൻ അനറുൾ ഇസ്ലാം (28), മക്ബുൾ ഹുസൈൻ മകൻ മൻസിൽ അഹമദ് (34) അബ്ദുൾ മജീദ് മകൻ സുൽത്താൻ അലി (20) എന്നിവരെയാണ് കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ സജികുമാറും സംഘവും പിടികൂടിയത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മത്സ്യ മാർക്കറ്റിൽ കഞ്ചാവ് വില്പ്നയ്ക്കായി ആവശ്യക്കാരെ കാത്തുനിൽക്കുമ്പോഴാണ് ഷാഡോ സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 54 ചെറു പൊതികളിലാക്കി ഒളിപ്പിച്ച കഞ്ചാവാണ് കണ്ടെടുത്തു. പട്ടിമറ്റം കാവുങ്കൽ പറമ്പു ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവുമായി സുൽത്താൻ അലിയെ പിടികൂടിയത്. ഇയ്യാൾ കാവുങ്കൽ പറമ്പിലെ ബേക്കറിയിലെ ജോലിക്കാരനാണ്. പെരുമ്പാവൂരിൽ നിന്ന് പിടിക്കൂടിയ ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സുൽത്താൻ അലിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒരു പൊതി കഞ്ചാവ് 500 രൂപയ്ക്കാണ് വിൽക്കുന്നതെന്നും നാട്ടിൽ പോയി വന്നപ്പോൾ ട്രെയിൻ മാർഗമാണ് കഞ്ചാവെത്തിച്ചതെന്നും ട്രെയിനിൽ വരുമ്പോൾ പരിശോധനകൾ കുറവായതിനാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും, പെട്ടന്നു പണം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് കഞ്ചാവ് വില്പ്നയിലേക്ക് ഇറങ്ങിയതെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും എത്തിച്ച് വില്പ്ന നടത്തുന്നതിനു വേണ്ടി മാത്രമായി ഇവിടെ വൻ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ധാരാളമുള്ള പെരുമ്പാവൂർ, കണ്ടന്തറ, വല്ലം, പുല്ലുവഴി, പുക്കാട്ടുപടി, പട്ടിമറ്റം എന്നിവിടങ്ങളിലാണ് ഇവർ പ്രധാനമായും വില്പ്ന നടത്തുന്നത്. കഞ്ചാവ് വില്പ്നയ്ക്കുവേണ്ടി മാത്രം ഇവിടെ താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേകം ഷാഡോ ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.