പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന പഠനശിബിരം ഇന്ന് നടക്കും.രാവിലെ 10.30 ന് എസ്.ഡി.പി.വൈ ഹാളിൽ നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും.പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിക്കും. എ.ബി.ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും.കെ.എ. ഉണ്ണിക്കൃഷ്ണൻ, അഡ്വ.സിനിൽ മുണ്ടപ്പിള്ളി, എ.ജി.സുര, വി.വി. ജീവൻ, ശ്രീകുമാർ തട്ടാരത്ത്, ഷൈൻ കൂട്ടുങ്കൽ, അമ്മിണി ടീച്ചർ, സി.ടി.കണ്ണൻ തുടങ്ങിയവർ സംബന്ധിക്കും. ദേശീയ പൗരത്വ ബില്ലും അനിവാര്യതയും എന്ന വിഷയത്തിൽ പഠന ക്ളാസ് നടക്കും.