p-k-rajeevan
കേരള പ്രവാസി ഫെഡറേഷൻ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പൗരത്വഭേദഗതി നിയമം പിൻവലിച്ച് ന്യൂനപക്ഷസമുദായങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ കേന്ദ്രസർക്കാർ നടപടികൾ എടുക്കണമെന്ന് കേരള പ്രവാസി ഫെഡറേഷൻ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയിൽ ചേരുവാനുള്ള 60 വയസെന്ന പ്രായപരിധി ഒഴിവാക്കണമെന്ന് സംസ്ഥാന ഗവൺമെന്റിനോട് സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.എഫ് ജില്ലാ പ്രിസിഡന്റ് പി.കെ രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാരദാ മോഹൻ, എം.ടി തങ്കച്ചൻ, രാജേഷ് കാവുങ്കൽ, എ.എസ് അനിൽകുമാർ, പി.എസ് ഭാസ്‌ക്കരൻ, ഇ.എം അബ്ദുൾകരീം, എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായി കെ.എ സുലൈമാൻ (പ്രസിഡന്റ്), സലിംസേഠ്, പോൾ കെ വാസ് (വൈസ് പ്രസിഡന്റുമാർ) ഇ.എം അബ്ദുൾകരിം (സെക്രട്ടറി) മാർട്ടിൻ കുര്യാക്കോസ്, കെ.എസ് ജയൻ (ജോ. സെക്രട്ടറിമാർ) പി.എസ് ഭാസ്‌ക്കരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.