santhosh-babu
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച വിവാഹപൂർവ്വ കൗൺസലിംഗ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച 47-ാമത് വിവാഹപൂർവ കൗൺസലിംഗ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, കൗൺസിലർ സജീവൻ ഇടച്ചിറ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, കേന്ദ്രസമിതി അംഗം ലീല രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് കൗൺസിലർ സുനീഷ് പട്ടേരിപ്പുറം, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് വൈഷ്ണവി ബൈജു, ഗുരുവരം വേണുഗോപാൽ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് കൗൺസിലർ കെ.ജി. ജഗൽകുമാർ നന്ദിയും പറഞ്ഞു. ഡോ. സുരേഷ്‌കുമാർ, ഡോ. ബിനോയ്, ബിന്ദു വിനോദ് എന്നിവർ ക്ലാസെടുത്തു.

ഇന്ന് പായിപ്ര ദമനൻ, സുജൻ മേലുകാവ്, അഡ്വ. വിൻസെന്റ് ജോർജ് എന്നിവർ ക്ലാസെടുക്കും. വൈകിട്ട് നാലിന് അവലോകന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും.