മൂവാറ്റുപുഴ: കേന്ദ്ര-സംസ്ഥാന സ‌‌‌‌ർക്കാരുകളുടെ അങ്കണവാടി ജീവനക്കാരോടുള്ള അവഗണയ്ക്കെതിരെയും ജീവനക്കാരുടെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്വത്തിൽ അവകാശ പ്രഖ്യാപന സമ്മേളനം നടത്തി. മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ ചെയർമാൻ എം.എം. അലിയാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മാത്യു കുളങ്കര തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. റീസ് പുത്തൻവീടൻ, വൈസ് പ്രസിഡന്റ് ആലീസ് മത്തായി, വിജയൻ,ജീവൻ, മൂസ തോട്ടത്തിക്കുടി, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി,ഫെഡറേഷൻ,ജില്ലാ പ്രസിഡന്റ് മോളി കുര്യാക്കോസ്,പി.എം.ഏലിയാസ്, തോമസ് പ്ലാശ്ശേരിസ രുക്കിയ, ജമാൽ, ഗോമതി ടീച്ചർ,തോമസ് പ്ലാശ്ശേരി, ബെന്നി പുത്തൻവീട്ടിൽ, കെ.എം.പരീത്, ശോഭന മേച്ചേരി, കവിത ലെനിൻ എന്നിവർ സംസാരിച്ചു.‌