ഫോർട്ടുകൊച്ചി: ഗാന ഗന്ധർവൻ കെ.ജെ.യേശുദാസിന്റെ ജൻമദിനംഫോർട്ടുകൊച്ചിയിലെ തറവാട്ട് വീടായ ഹൗസ് ഓഫ് യേശുദാസിലും ആഘോഷിച്ചു. ഈവീട് വാങ്ങിയ നാസർ ഹൗസ് ഓഫ് യേശുദാസ് എന്ന പേരിടുകയും ഹോട്ടൽ തുടങ്ങുകയും ചെയ്തു. കേക്ക് മുറിച്ചും പായസം നൽകിയുമാണ് ജൻമദിനം ആഘോഷിച്ചത്. പ്രാദേശിക ഗായകർസംഗീത സന്ധ്യയും ഒരുക്കി.പ്രദേശത്തെ പൗരപ്രമുഖരും രാഷ്ട്രീയ-സാംസ്ക്കാരികപ്രവർത്തകരുംവിദേശികളും പങ്കെടുത്തു.