കോലഞ്ചേരി :എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോലഞ്ചേരി കോളേജ് എത്തിക്കൽ കമ്മിറ്റിയുടെയും, ഇൻസ്റ്റിറ്റ്യൂഷണൽ റിവ്യൂ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ദേശീയ ശില്പശാല നടന്നു. മുൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷണർ ജസ്റ്റിസ് പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ. കെ. ദിവാകർ അദ്ധ്യക്ഷനായി. എത്തിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. എം. എസ്. മധുസൂദനൻ, അസോസിയേറ്റ് ഡീൻ ഡോ. ജിജി പാലോക്കാരൻ, എത്തിക്കൽ കമ്മിറ്റി സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ്, ഡോ. ആൻ വർഗീസ് എന്നിവർ സംസാരിച്ചു.തുടർന്ന് ഡോ. എം. ആർ. രാജഗോപാൽ, ഡോക്ടർമാരായ മാല രാം നാഥൻ,സുമന നവിൻ,ആനന്ദ് ഭരതൻ, കെ. വി. കിഷോർ കുമാർ,ഗ്രീഷ്മവർഗീസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ അവതരിപ്പിച്ചു.