കാലടി: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ 80-മത് ജന്മദിനം കാലടി നന്മ യൂണിറ്റിന്റെ നേതൃത്യത്തിൽ ആഘോഷിച്ചു. നന്മ സംസ്ഥാന കമ്മിറ്റിഅംഗം ബിജു മാണിക്കമംഗലം കേക്ക് മുറിച്ചു. യൂണിറ്റ് പ്രസിഡന്റ് കാലടി മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോൺ കാലടി, വൈസ് പ്രസിഡന്റ് പ്രിൻസ്, ഷാജി നവധാര എന്നിവർ സംസാരിച്ചു. അജയ്, വിനോദ്, അനിൽ, സാജു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.