ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടതുറപ്പിനോടനുബന്ധിച്ച് ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ ഗേറ്റ് വേ, ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രോ, ജെ.സി.ഐ, വൈദ്യ ഹെൽത്ത് കെയർ ആയുർവേദ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച സൗജന്യ ആയുർവേദ ക്യാമ്പ് ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ 318 സി വൈസ് ഡിസ്ട്രിക്ട് ഗവർണർ സി.എ. ജെയിംസ് ഉദ്ഘാടനം ചെയ്തു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി രാതുൽ റാം, ലയൺസ് ക്ലബ് കൊച്ചിൻ ഗേറ്റ് വേ പ്രസിഡന്റ് ഷുബിൻ ചെറിയാൻ, ബീന വാമനകുമാർ, എം.ബി. സുദർശനകുമാർ, ടി.എ. സജീവ്, ലയൺസ് ക്ലബ്‌സ് ആലുവ മെട്രോ അംഗങ്ങളായ റൗഫ്, രമേശ്, വൈദ്യ ഹെൽത്ത് കെയർ ഡോ. സുനിത രാജീവ്, അനിസുദ്ദീൻ എന്നിവർ പങ്കെടുത്തു.