മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ഇൻഡിക്ക ,എതിരെ വരികയായിരുന്ന ഇന്നോവയിലും, ബൈക്കിലുമിടിച്ച് ഒരാൾക്ക്‌ പരിക്കേറ്റു.കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കടാതി പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. അപകടത്തൽ ബൈക്ക് യാത്രികനായ കട്ടപ്പന അരി മറ്റത്തിൽ അഭിജിത് (22) നാണ് പരിക്കേറ്റത്.കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻടിക്ക കാറാണ് ലോറിയെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ഇന്നോവയിലും ,ബൈക്കിലും ഇടിച്ചത്. മൂവാറ്റുപുഴ കാലാമ്പൂരിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മിൽമ എം.ഡിയും സംഘവുമാണ് ഇന്നോവയിൽ സഞ്ചരിച്ചിരുന്നത്. ഇടിയുടെ അഘാതത്തിൽ കാറുകളുടെ മുൻഭാഗം തകർന്നങ്കിലും ആർക്കും പരിക്കില്ല.സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.