ആലുവ: ആലങ്ങാട് ശ്രീകൃഷ്ണപുരം സന്താനഗോപാലമൂർത്തി ക്ഷേത്രത്തിൽ ഉത്സവത്തിന് 18ന് കൊടിയേറും. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, മേൽശാന്തി ശ്യാം നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. രാവിലെ എട്ടിന് നാരായണീയ പാരായണം, മൂന്നിന് കൊടിമര ഘോഷയാത്ര. 6.45ന് വിശേഷാൽ ദീപാരാധന, ആത്മീയപ്രഭാഷണം, 8.15ന് തിരുവാതിരകളി, മ്യുസിക്കൽ ഫ്യൂഷൻ.
19ന് വൈകിട്ട് 6.45ന് ഭരതനാട്യം, ചാക്യാർകൂത്ത്, 20ന് വൈകിട്ട് ഏഴിന് സോപാനസംഗീത നൃത്തലയം, 21ന് വൈകിട്ട് ഏഴിന് വിഷ്വൽ കഥാപ്രസംഗം തുടർന്ന് കരോക്കെ ഗാനമേള, 22ന് വൈകിട്ട് 6.15ന് ചാക്യാർകൂത്ത്, തിരുവാതിര, 23ന് രാവിലെ ഒൻപതിന് ഓട്ടൻതുള്ളൽ, 10ന് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് ഭരതനാട്യം, ചാക്യാർകൂത്ത് എന്നിവ നടക്കും. വലിയവിളക്ക് ദിനമായ 24ന് രാവിലെ എട്ടിന് പഞ്ചാരിമേളം 3.30 ന് പകൽപൂരം, മേജർസെറ്റ് പഞ്ചവാദ്യം, വിശേഷാൽ ദീപാരാധന, കരിമരുന്ന് പ്രയോഗം. 25ന് രാവിലെ 10ന് സോപാനസംഗീതം 12ന് ആറാട്ടുസദ്യ, വൈകിട്ട് ആറുമുതൽ ആറാട്ട്.